Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman Election:

Palakkad

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി, ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് : പാ​റ്റേ​ൺ അ​റി​യാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ മെം​ബ​ർ​മാ​ർ

വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്നു​വ​രു​ന്ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് അം​ഗ​ങ്ങ​ൾ. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്കും ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ന​ട​പ​ടിക്ര​മ​ങ്ങ​ൾ പി​ടി​കി​ട്ടാ​തെ ത​ല​പു​ക​യു​ന്നു​ണ്ട് പ​ല ജ​ന​പ്ര​തി​നി​ധി​ക​ളും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ ഇ​ത്ര ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നുപ​റ​യു​ന്ന മെം​ബ​ർ​മാ​രു​മു​ണ്ട്. ക​മ്മി​റ്റി​ക​ളു​ടെ വോ​ട്ടെ​ടു​പ്പി​നു മു​മ്പ് എ​ങ്ങ​നെ​യെ​ല്ലാം വോ​ട്ടു ചെ​യ്യ​ണം എ​ന്നു മ​ന​സി​ലാ​ക്കി​യി​ല്ലെ​ങ്കി​ൽ എ​തി​ർപാ​ർ​ട്ടി അം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ക​മ്മി​റ്റി​ക​ളി​ൽ സ്ഥാ​നം പി​ടി​ക്കും. ഇ​തു തു​ട​ർ​ന്നു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ വോ​ട്ട് ചെ​യ്താ​ൽ പു​റ​ത്തി​റ​ങ്ങി​യാ​ൽ പേ​രു​ദോ​ഷ​വും മാ​ന​ക്കേ​ടും വേ​റെ വ​രും.

അ​വ​രെ പി​ന്തു​ണ​ച്ചു ഇ​വ​രെ സ​ഹാ​യി​ച്ചു എ​ന്നൊ​ക്കെ വാ​ർ​ത്ത പ​ര​ക്കും. സ​ത്യ​ത്തി​ൽ വോ​ട്ടിം​ഗ് പാ​റ്റേ​ൺ അ​റി​യാ​തെ സം​ഭ​വി​ക്കു​ന്ന​താ​ണെ​ന്ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് അ​റി​യി​ല്ല​ല്ലോ. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് പ​ല​യി​ട​ത്തും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
വ​ട​ക്ക​ഞ്ചേ​രി​യി​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി എ​ന്നീ ക​മ്മി​റ്റി​ക​ളി​ൽ കൂ​ടു​ത​ൽ സി​പി​എം അം​ഗ​ങ്ങ​ൾ​ക്ക് സ്ഥാ​നം പി​ടി​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടിം​ഗി​ലെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ൽ താ​ള​പ്പി​ഴ​ക​ളു​ണ്ടാ​യി ക​മ്മി​റ്റി​ക​ളി​ൽ വേ​ണ്ട​ത്ര തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ന്‍റെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ​യാ​യി​രു​ന്നു താ​ള​പ്പി​ഴ​ക​ൾ തു​ട​ങ്ങി​യ​ത്.
തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പി​ശ​കു​ക​ൾ പ്ര​ക​ട​മാ​യി. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ങ്ങ​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വോ​ട്ടിം​ഗി​ന് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​തി​നാ​ൽ അ​ബ​ദ്ധ​ങ്ങ​ൾ സം​ഭ​വി​ക്കാ​തെ കൂ​ടു​ത​ൽ സ്ഥാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​നി നാ​ളെ​യാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും ഏ​തെ​ങ്കി​ലും ഒ​ര സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് വ്യ​വ​സ്ഥ.

ഒ​രു അം​ഗം ഒ​രു ക​മ്മി​റ്റി​യി​ൽ മാ​ത്ര​മെ അം​ഗ​മാ​കാ​നും പാ​ടു​ള്ളു. അ​ധ്യ​ക്ഷ​ൻ ഒ​ഴി​കെ​യു​ള്ള അം​ഗ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഉ​ൾ​പ്പെ​ടും. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടു​ക. ഈ ​ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നും ഉ​പാ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും ഒ​രു സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​കു​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​നി​ത​യാ​ണെ​ങ്കി​ൽ കൂ​ടി മ​റ്റൊ​രു അം​ഗ​ത്തെ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. എ​ല്ലാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും ഒ​രു വ​നി​ത ഉ​ൾ​പ്പെ​ട​ണം.


എ​ന്ന​തി​നാ​ൽ വ​നി​താ സം​വ​ര​ണ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഏ​തെ​ങ്കി​ലും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ സ്ത്രീ ​സം​വ​ര​ണ സ്ഥാ​ന​ത്തേ​ക്ക് നാ​മ നി​ർ​ദേ​ശം ല​ഭി​ക്കാ​തെ വ​ന്നാ​ൽ അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വീ​ണ്ടും യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം.

Latest News

Corehub Up